Connect with us

Education

എസ് എസ് എൽ സി പരീക്ഷ തീയതി പ്രഖ്യാപിച്ചു. മാർച്ച് ഒമ്പതിന് പരീക്ഷകൾ ആരംഭിക്കും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷ തീയതി പ്രഖ്യാപിച്ചു. 2023 മാർച്ച് ഒമ്പതിനാണ് പരീക്ഷകൾ ആരംഭിക്കുക. മാർച്ച് 29ന് അവസാനിക്കും. എസ് എസ് എൽ സി മാതൃക പരീക്ഷകൾ (മോഡൽ എക്സാം) 2023 ഫെബ്രുവരി 23ന് ആരംഭിച്ച് മാർച്ച് മൂന്നിന് അവസാനിക്കും. നാലര ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഇത്തവണ എസ് എസ് എൽ സി പരീക്ഷ എഴുതുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മൂല്യ നിർണയം 2023 ഏപ്രിൽ മൂന്നിന് ആരംഭിക്കുമെന്നും ഫലം മേയ് പത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പരീക്ഷാ മൂല്യനിർണയതതിന് 70 ക്യാമ്പുകളുണ്ടാകും. 9762 അദ്ധ്യാപകർ ക്യാമ്പിൽ പങ്കെടുക്കും
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ 2023 മാർച്ച് 10ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. മാതൃക പരീക്ഷകൾ ഫെബ്രുവരി 27ന് ആരംഭിച്ച് മാർച്ച് മൂന്നിന് അവസാനിക്കും. രണ്ടാം വർഷ ഹയർ സെക്കൻഡറി പ്രാക്‌ടിക്കൽ പരീക്ഷകൾ ഫെബ്രുവരി ഒന്നിനും, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്‌ടിക്കൽ പരീക്ഷകൾ ജനുവരി 25നും ആരംഭിക്കും. ഏപ്രിൽ മൂന്നിന് മൂല്യ നിർണയം ആരംഭിച്ച് പരീക്ഷ ഫലം മേയ് 25ന് അകം പ്രഖ്യാപിക്കും.

Continue Reading