Connect with us

KERALA

ഷാള്‍ ബൈക്കിന്‍റെ ചക്രത്തില്‍ കുരുങ്ങി വാഹനത്തിൻ നിന്നും തെറിച്ചു വീണ വീട്ടമ്മക്ക് ദാരുണാന്ത്യം

Published

on


തൃശൂർ:  ഷാള്‍ ബൈക്കിന്‍റെ ചക്രത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് വാഹനത്തിൻ നിന്നും തെറിച്ചു വീണ വീട്ടമ്മ മരിച്ചു. മേലൂര്‍  കുവ്വക്കാട്ടുകുന്ന്  രേഖ (46) യാണ്  മരിച്ചത്. 

തലവേദനയെ തുടര്‍ന്ന് ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയില്‍ എത്തിയതാണ് രേഖ. തിരിച്ച് സഹോദരന്‍ രഞ്ജിത്തിനോടൊപ്പം ബൈക്കില്‍ വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. 

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് സെന്‍റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച 11 മണിക്ക് നടക്കും

Continue Reading