Crime
കേരളത്തിലെ ആഭ്യന്തരവകുപ്പിന് നാഥനില്ലെന്നും സമ്പൂര്‍ണ്ണമായ അരാജകത്വമാണ് ഉണ്ടായതെന്നും മന്ത്രി വി .മുരളീധരന്‍
തിരുവനന്തപുരം :കേരളത്തിലെ ക്രമസമാധാനം തകര്‍ന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേരളത്തിലെ ആഭ്യന്തരവകുപ്പിന് നാഥനില്ലെന്നും സമ്പൂര്‍ണ്ണമായ അരാജകത്വമാണ് ഉണ്ടായതെന്നും വി .മുരളീധരന്‍ വിമര്‍ശിച്ചു.
‘വിളിഞ്ഞത്ത് സര്‍വകക്ഷിയോഗം വിളിച്ചത് കളക്ടറാണ്. ജില്ലയിലുള്ള രണ്ടു മന്ത്രിമാര്‍, മുഖ്യമന്ത്രി എന്നിവരെവിടെ ? സര്‍ക്കാര്‍ മാളത്തില്‍ ഒളിച്ചു. മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിക്കണമായിരുന്നു. അക്രമ സംഭവം ഉണ്ടാക്കിയവര്‍ക്കെതിരെയും നടപടി വേണം’- വി മുരളീധരന്‍ പറഞ്ഞു.
വിഴിഞ്ഞം വികസം കേരളത്തിന് ഒഴിച്ചുകൂടാനാകാത്ത പദ്ധതിയാണെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. അക്രമസംഭവം നേരിടാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ടത്ര തയ്യാറെടുപ്പുകള്‍ ഉണ്ടായില്ലെന്നും ഇന്റലിജന്‍സ്, സ്പെഷല്‍ ബ്രാഞ്ച് എന്നിവ പൂര്‍ണ പരാജയമാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. വിഴിഞ്ഞം പദ്ധതി വേണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നവരുടെ വീടും അക്രമത്തില്‍ തകര്‍ക്കപ്പെട്ടു. അവര്‍ക്ക് സര്‍ക്കാര്‍ സുരക്ഷ കൊടുക്കണമെന്നും വി മുരളീധരന്‍ ചൂണ്ടിക്കാട്ടി
