Crime
വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എന്ത് ചെയ്‌തെന്ന് കോടതി . സര്‍ക്കാരും പോലീസും അവരില്‍ അര്‍പ്പിതമായ ഉത്തരവാദിത്തം നിറവേറ്റണം
കൊച്ചി: വിഴിഞ്ഞം സമരത്തിൽ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉയർത്തി ഹൈക്കോടതി വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എന്ത് ചെയ്‌തെന്ന് കോടതി ചോദിച്ചു. ലഹളയുണ്ടാക്കിയവരെ അറസ്റ്റ് ചെയ്യാത്തതെന്തെന്നും കോടതി ആരാഞ്ഞു. നടപടിക്കായി കോടതി നിര്‍ദ്ദേശം കാത്തിരിക്കേണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഞായറാഴ്ച നടന്ന അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവരേയും പ്രേരിപ്പിച്ചവരേയും എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് കോടതി ചോദിച്ചു. നിങ്ങള്‍ എന്ത് നടപടിയാണ് എടുത്തതെന്ന് സ്റ്റേറ്റ് അറ്റോര്‍ണിയോട് കോടതി ചോദിച്ചു. കോടതി നിര്‍ദ്ദേശത്തിന് അനുസരിച്ച് മുന്നോട്ടുപോകാമെന്നായിരുന്നു ഇതിന് സര്‍ക്കാരിന്റെ മറുപടി. എന്നാല്‍, ക്രമസമാധാനപ്രശ്‌നവും നിയമലംഘനവുമുണ്ടായാല്‍ ആരും കോടതിയെ കാത്തിരിക്കേണ്ടെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാരും പോലീസും അവരില്‍ അര്‍പ്പിതമായ ഉത്തരവാദിത്തം നിറവേറ്റണമെന്നും ഇത്തരംകാര്യങ്ങള്‍ കോടതിയുടെ തലയില്‍ വെക്കേണ്ടതില്ലെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു. കൃത്യമായ നടപടിയെടുത്ത് അതിന്റെ റിപ്പോര്‍ട്ട് നല്‍കാനും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.
വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കണമെന്നും സാദ്ധ്യമാകുന്നതെല്ലാം ചെയ്യണമെന്നും സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. തുറമുഖ നിർമാണ പ്രവർത്തനത്തിന് സമരക്കാരിൽ നിന്ന് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം.
തുറമുഖ പദ്ധതി പ്രദേശത്ത് ഗുരുതരമായ ക്രമസമാധാന പ്രശ്‌നമുണ്ടെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ വാദം. സമരക്കാർക്ക് സ്വന്തം നിയമമാണെന്നും, സർക്കാരിനും പൊലീസിനും കോടതിയ്ക്കുമെതിരായ യുദ്ധമാണ് വിഴിഞ്ഞത്ത് നടക്കുന്നതെന്നും അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം, പ്രദേശത്ത് അയ്യായിരത്തോളം പൊലീസിനെ വിന്യസിച്ചിരുന്നുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മൂവായിരത്തോളം പ്രതിഷേധക്കാർ പൊലീസ് സ്‌റ്റേഷൻ വളഞ്ഞു. പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്നും എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തെന്നും സർക്കാർ അറിയിച്ചു. ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി
