Connect with us

Gulf

കണ്ണൂരിന്റെ സമഗ്ര വികസനത്തിന് പ്രവാസികൾ ഒറ്റക്കെട്ടാകും- കണ്ണൂർ വികസന സെമിനാർ

Published

on

ദുബൈ: കണ്ണൂരിന്റെ സമഗ്ര വികസനത്തിന് കക്ഷി രാഷ്ട്രീയവും മറ്റു വിവാദങ്ങളും മാറ്റി വെച്ച് ഒറ്റക്കെട്ടായി നിൽക്കുമെന്ന് ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി ഷാർജ എക്സ്പോ സെന്ററിൽ സംഘടിപ്പിച്ച കണ്ണൂർ മഹോത്സവത്തിന്റെ ഭാഗമായി നടന്ന ബിസിനസ് കോൺക്ലേവിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വേണ്ടത്ര വിമാനങ്ങളില്ലതെ ഉപയോഗശൂന്യമാകുന്നത് ഖേദകരമാണെന്നും മറ്റു എയർപോർട്ടുകളെ അപേക്ഷിച്ച് നിലനിൽക്കുന്ന ഉയർന്ന ടിക്കറ്റ് നിരക്കും മാന്യമല്ലാത്ത പെരുമാറ്റവും യാത്രക്കാരെ അകറ്റുന്നതിന് വഴിവെക്കുകയാണെന്നും അഭിപ്രയമുയർന്നു. പ്രവാസി നിക്ഷേപത്തിന് അവസരമൊരുക്കുന്ന മികച്ച പദ്ധതികൾക്ക് രൂപം നൽകാൻ ജില്ലാ ഭരണകൂടത്തോട് സമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂരുകാരുടെ സമ്പൂർണ സംഗമത്തിന് വേദിയൊരുക്കി നടന്ന ദ്വിദിന കണ്ണൂർ മഹോത്സവത്തിന്റെ ഭാഗമായി നടന്ന ബിസിനസ് കോൺക്ലേവിൽ പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും തിരുവനന്തപുരം മാജിക് സയൻസസ് അക്കാദമി ചെയർമാനുമായ ഡോ. ഗോപിനാഥ് മുതുകാട് മുഖ്യ പ്രഭാഷണം നടത്തി. ദുബൈ കെഎംസിസി സെക്രട്ടറി മൊയ്തു ചപ്പാരപ്പടവ് അധ്യക്ഷതെ വഹിച്ചു. മാതൃഭൂമി എഡിറ്റർ പി പി ശശീന്ദ്രൻ ആമുഖ ഭാഷണം നടത്തി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കണ്ണൂർ കോർപറേഷൻ മേയർ ടി ഒ മോഹനൻ, നിക്ഷാൻ ഇലക്ട്രോണിക്സ് എം ഡി എം എം വി മൊയ്തു, മുസ്തഫ മുള്ളിക്കോട്ട്, കെ വി ആർ കുഞ്ഞിരാമൻ നായർ, റെജി പി, ഹർഷാദ് എ കെ, ഷിജു ബാലൻ നായർ സംസാരിച്ചു. കണ്ണൂരുകാരായ മുന്നോറോളം സംരംഭകർ പരിപാടിയിൽ പങ്കെടുത്തു.

മഹോത്സവത്തിന്റെ ഭാഗമായി നടന്ന ഇൻഡോ-അറബ് സാംസ്‌കാരിക സംഗമം അറബ് ഹോപ് മേക്കർ അവാർഡ് ജേതാവും നടനുമായ അഹ്മദ് നാസർ അൽ ഫലാസി ഉൽഘടനം ചെയ്തു. വനിതാ സമ്മേളനം ഇ. അഹമ്മദിന്റെ മകൾ ഡോ. ഫൗസിയ ഷെർഷാദ് ഉത്ഘാടനം ചെയ്തു. വനിതകൾക്കും വിദ്യാർത്ഥികൾക്കുമായി നടത്തിയ വിവിധ മത്സരങ്ങൾക്ക് സെലിബ്രിറ്റി ഷെഫ് ജുമാന ഖാദിരി നേതൃത്വം നൽകി. ശാസ്ത്ര-കായിക-ഗവേഷണ മേഖലകളിലും രാജ്യാന്തര മത്സരങ്ങളിലും മികവ് തെളിയിച്ച ജില്ലക്കാരായ 25 യുവ പ്രതിഭകളെ ചടങ്ങുകളിൽ ആദരിച്ചു.

പ്രാദേശിക സംഘടനാ സൗഹൃദ സംഗമത്തിൽ കണ്ണൂർ ജില്ലയിൽ നിന്നുള്ള സാമുദായിക-സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന നൂറിലേറെ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. മേയർ ടി ഒ മോഹനൻ ഉത്ഘാടനം ചെയ്തു. റയീസ് തലശ്ശേരി അധ്യക്ഷനായി. ജില്ലയിലെ കാമ്പസ്-അലുംനികളുടെ സംഗമം ‘കാമ്പസ് റീകാൾ’ ഡോ എം കെ മുനീർ ഉത്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയായി.
മഹോത്സവത്തിന്റെ സമാപന സമ്മേളനം ഗൾഫിലെ കണ്ണൂരുകാരുടെ മഹാമേളയായി മാറി. ഡോ. എം കെ മുനീർ എം എൽ എ ഉത്ഘാടനം ചെയ്തു. ഷാർജ രാജകുടുംബാംഗം ഷെയ്ഖ് അബ്ദുൽ അസീസ് ഹുമൈദ് അൽ ഖാസിമി മുഖ്യാതിഥിയായി പങ്കെടുത്തു. നടി അനു സിതാര, പി പി ദിവ്യ, ടി. ഒ മോഹനൻ, ഗോപിനാഥ് മുതുകാട്, പി കെ അൻവർ നഹ, ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ എക്സ്റ്റേണൽ അഫയേഴ്‌സ് എക്സിക്യൂട്ടീവ് മോഹൻ കുമാർ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ പി കെ ഇസ്മായിൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ റഹ്ദാദ് മൂഴിക്കര സ്വാഗതവും പ്രചാരണ സമിതി ചെയർമാൻ റഫീഖ് കല്ലിക്കണ്ടി നന്ദിയും പറഞ്ഞു. സംവിധായകൻ എൻ വി അജിത് രൂപ കല്പന ചെയ്ത സംഗീത വിരുന്നും അരങ്ങേറി.

ടി പി അബ്ബാസ് ഹാജി, സൈനുദ്ധീൻ ചേലേരി, കെ വി ഇസ്മായിൽ, ഇബ്രാഹിം ഇരിട്ടി, ഫൈസൽ മാഹി, ഹാഷിം നീർവേലി, പി വി ഇസ്മായിൽ, സമീർ വേങ്ങാട്, നൂറുദ്ധീൻ മണ്ടൂർ, പി വി മുയീനുദ്ധീൻ, എൻ യു ഉമ്മർ കുട്ടി, നസീർ പാനൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Continue Reading