Connect with us

KERALA

കേന്ദ്ര സേന എത്തി എന്തെങ്കിലും നടപടി ഉണ്ടായാല്‍ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കായിരിക്കുമെന്നു കെ.മുരളീധരന്‍

Published

on


തിരുവനന്തപുരം :വിഴിഞ്ഞം പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് കെ.മുരളീധരന്‍ എംപി. കര്‍ദിനാര്‍ ചര്‍ച്ചക്ക് മുന്‍കയ്യെടുത്തത് സ്വാഗതാര്‍ഹം. കേന്ദ്ര സേന എത്തി എന്തെങ്കിലും നടപടി ഉണ്ടായാല്‍ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കായിരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

കോഴിക്കോട് കോര്‍പറേഷന്‍ അക്കൗണ്ട് വിഷയത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരെ ഭീകരവാദികള്‍ ആക്കുന്നു. തിരിമറിയില്‍ ബാങ്കിന് മാത്രമല്ല കോര്‍പറേഷനും പങ്ക് ഉണ്ട്. പ്രതിഷേധക്കാരെ തെരുവ് പട്ടിയോടാണ് ഉപമിച്ചത്. അത് സിപിഐഎം സംസ്‌കാരമാണ്.

കോട്ടയം തരൂര്‍ സന്ദര്‍ശനം പോലുള്ള കാര്യങ്ങളില്‍ വിവാദം പാടില്ല. തരൂര്‍ സന്ദര്‍ശനം അറിയിച്ചില്ലെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് പത്രക്കാരെ അറിയിച്ചത് തെറ്റ്. തിരുവഞ്ചൂരിന്റെ ഇന്നലത്തെ നടപടി ശരിയാണ്. തരൂര്‍ അറിയിച്ചിട്ടാണ് പരിപാടിക്ക് പോയത്. അറിയിച്ചില്ലെങ്കില്‍ കൂടി കെപിസിസി അധ്യക്ഷനോട് ആണ് പരാതി പറയേണ്ടത്. മാധ്യമങ്ങളോട് അല്ല പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading