Crime
വിഴിഞ്ഞത്ത് പ്രകോപനപരമായ സാഹചര്യങ്ങളാണ് അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചതെന്ന് ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലർ

തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തിന് പിന്നിലെ സാഹചര്യം വിശദീകരിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ സര്‍ക്കുലര്‍ . പ്രകോപനപരമായ സാഹചര്യങ്ങളാണ് അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചതെന്നാണ് ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നത്.
അതിജീവന സമരത്തിന് നേതൃത്വം നല്‍കുന്നവരെ രാജ്യദ്രോഹികളായും തീവ്രവാദികളായും ചിത്രീകരിക്കുന്നതും പ്രകോപനത്തിന് കാരണമായി. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നാണ് കുറ്റപ്പെടുത്തല്‍.തുറമുഖം സ്ഥിരമായി നിര്‍ത്തിവയ്ക്കണമെന്നല്ല, മറിച്ച് നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തണമെന്നാണ് ആവശ്യമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഇന്നലെ ചീഫ് സെക്രട്ടറിയുമായി സമരസമിതി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇന്ന് സമരസമിതിയും യോഗം ചേര്‍ന്നേക്കും