Connect with us

KERALA

സർവകലാശാലകളിൽ സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി നിലപെടുക്കാനാകില്ലെന്ന് ഗവർണർ

Published

on


ന്യൂഡൽഹി: സംസ്ഥാന സർക്കാരിന് സർവകലാശാലകളിൽ ഏകപക്ഷീയമായി നിലപെടുക്കാനാകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.. സുപ്രീം കോടതി വിധി മുമ്പിലിരിക്കെ എങ്ങനെയാണ് സർക്കാരിന് ഏകപക്ഷീയമായി നിലപാടെടുക്കാൻ സാധിക്കുന്നതെന്നും ഗവർണർ ചോദിച്ചു. ഡൽഹിയിൽ  മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഗവർണർ.

‘സംസ്ഥാന സർക്കാരിന് വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് യാതൊരു പങ്കുമില്ല എന്നാണ് പശ്ചിമ ബംഗാളിൽ ചാൻസലറുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി പറഞ്ഞത്. പിന്നെങ്ങനെയാണ് അവർക്ക് ചാൻസലറുടെ നിയമനത്തിൽ ഇടപെടാനാകുക’ സർവകലാശാലകളെ മെച്ചപ്പെടുത്താനാണ് ശ്രമിച്ചത്. കാരണം കാണിക്കൽ നോട്ടീസുമായി ബന്ധപ്പെട്ട നടപടികൾ 2 ദിവസത്തിനകം പൂർത്തിയാകും. അന്തിമ തീരുമാനം കോടതി ഉത്തരവിന് ശേഷം മാത്രമെന്നും ഗവർണർ  വ്യക്തമാക്കി.
ചാൻസലർക്കെതിരെ ഹൈക്കോടതി വിമർശിച്ചല്ലോയെന്ന ചോദ്യത്തിന് ഹൈക്കോടതി വിമർശിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Continue Reading