Connect with us

KERALA

സിൽവർലൈൻ പദ്ധതിക്കെതിരായ ഭാവി സമരപരിപാടികൾ ആലോചിക്കാൻ സമര സമിതി സംസ്ഥാന നേതൃ യോഗം ഇന്ന് കൊച്ചിയിൽ

Published

on

കൊച്ചി :സിൽവർലൈൻ പദ്ധതിക്കെതിരായ ഭാവി സമരപരിപാടികൾ ആലോചിക്കാൻ സമര സമിതി സംസ്ഥാന നേതൃ യോഗം ഇന്ന് കൊച്ചിയിൽ ചേരും. സിൽവർലൈൻ കടന്നുപോകുന്ന പതിനൊന്നു ജില്ലകളിലെ ഭാരവാഹികളും സംസ്ഥാന സമിതി പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. പദ്ധതി പിൻവലിച്ച് ഉത്തരവിറക്കുക, പ്രതിഷേധിച്ചവര്‍ക്കെതിരെ എടുത്ത എല്ലാ കേസുകളും പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി സമര സമിതി പ്രക്ഷോഭത്തിലാണ്. ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചെങ്കിലും കേന്ദ്രാനുമതി ലഭിക്കുമെന്നും പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നുമുള്ള പിണറായി വിജയന്റെ നിലപാടും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. പദ്ധതി ഉപേക്ഷിച്ചുവെന്നു സർക്കാരിൽ നിന്ന് ഉറപ്പ്‌ ലഭിക്കുന്നതുവരെ പ്രക്ഷോഭം തുടരാനാണ് സമരസമിതിയുടെ തീരുമാനം.

Continue Reading