Crime
സമയപരിധി ലംഘിച്ച കെടി ജലീലീന്‍റെ മൈക്ക് സ്പീക്കര്‍ എഎന്‍ ഷംസീർ ഓഫ് ചെയ്തു

തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറും എംഎല്‍എയും തമ്മില്‍ തര്‍ക്കം. സമയപരിധി ലംഘിച്ച കെടി ജലീലീന്‍റെ മൈക്ക് സ്പീക്കര്‍ എഎന്‍ ഷംസീർ ഓഫ് ചെയ്യുകയായിരുന്നു. തോമസ് കെ തോമസിസിന് മൈക്ക് കൈമാറിയെങ്കിലും ജലീല്‍ സംസാരം അവസാനിപ്പിക്കാൻ തയ്യാറായില്ല. ഇരുന്നേ മതിയാകൂവെന്ന് ജലീലിനോട് സ്പീക്കര്‍ നിര്‍ദേശിച്ചു.
അംഗങ്ങൾ ചെയറുമായി സഹകരിക്കണമെന്നും സ്പീക്കര്‍ അഭ്യര്‍ഥിച്ചു. എന്നിട്ടും എംജി യൂണിവേഴ്‌സിറ്റിയിലെ നിയമനവുമായി ബന്ധപ്പെട്ട് ജലീല്‍ പ്രസംഗം തുടരുന്നതിനിടെ മൈക്ക് തോമസ് കെ തോമസിന് നല്‍കുകയായിരുന്നു. ഒരു അണ്ടര്‍സ്റ്റാന്‍റിങ്ങിൽ പോകുമ്പോള്‍ ചെയറുമായുള്ള നിസഹകരണം നല്ലതല്ലെന്ന് സ്പീക്കര്‍ പറഞ്ഞു.