Crime
പ്രണയത്തിൽ നിന്ന് പിൻമാറിയ വൈരാഗ്യത്തിന് പെൺ സുഹൃത്തിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: യുവാവ് പെൺസുഹൃത്തിനെ വെട്ടിക്കൊന്നു. തിരുവനന്തപുരം പേരൂർക്കടയ്ക്ക് സമീപം വഴയിലയിൽ ഇന്ന് രാവിലെ ഒൻപതുമണിയോടെയായിരുന്നു സംഭവം. വഴയില സ്വദേശി സിന്ധുവാണ് (50) കൊല്ലപ്പെട്ടത്. സംഭവത്തിൽ കൂടെ താമസിച്ചിരുന്ന നന്ദിയോട് സ്വദേശി രാജേഷ് (46) പിടിയിലായി. വെട്ടേറ്റതിന് പിന്നാലെ സിന്ധുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
പന്ത്രണ്ട് വർഷമായി സിന്ധുവും രാജേഷും അടുപ്പത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ ഒരു മാസമായി സിന്ധു രാജേഷിൽ നിന്ന് അകലാൻ ശ്രമിച്ചിരുന്നു. സിന്ധു അകന്നുമാറുന്നു എന്ന സംശയത്തെത്തുടർന്നാണ് കൊല നടത്തിയതെന്ന് പ്രതി രാജേഷ് പൊലീസിനോട് വെളിപ്പെടുത്തി.വഴയിലയിൽ റോഡരികിലായിരുന്നു സംഭവം. സിന്ധുവിന് കഴുത്തിലും തലയ്ക്കുമായിരുന്നു വെട്ടേറ്റത്. നാട്ടുകാർ ചേർന്ന് രാജേഷിനെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു