Crime
ജാതിപ്പേർ വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിൽ എംഎൽഎയായ തോമസ് കെ തോമസിനും ഭാര്യ ഷേർളി തോമസിനും എതിരെ കേസെടുത്തു.

ആലപ്പുഴ: ജാതിപ്പേർ വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിൽ എംഎൽഎയായ തോമസ് കെ തോമസിനും ഭാര്യ ഷേർളി തോമസിനും എതിരെ പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്തു. നാഷണലിസ്റ്റ് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് ആർ ബി ജിഷയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്.
ഈ മാസം 9ന് ഹരിപ്പാട്ട് നടന്ന എൻസിപി ഫണ്ട് സമാഹരണ യോഗത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഹരിപ്പാട് പൊലീസാണ് കേസെടുത്തത്. തോമസ് കെ തോമസ് എംഎൽഎ ഒന്നാം പ്രതിയും ഭാര്യ രണ്ടാം പ്രതിയുമാക്കിയാണ് കേസ്.