Connect with us

Crime

പോക്‌സോ കേസ് പ്രതിയായ 27-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പോലീസുകാരനെതിരേ കേസ്

Published

on

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ 27-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പോലീസുകാരനെതിരേ കേസ്. തിരുവനന്തപുരം അയിരൂര്‍ മുന്‍ സി.ഐ ജയസനിലിനെതിരേയാണ് കേസെടുത്തത്. അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് സി.ഐ വീട്ടിനുള്ളില്‍വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവാവിന്റെ പരാതി. മറ്റൊരു കേസില്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ് ജയസനില്‍.

കഴിഞ്ഞ ദിവസം പോക്‌സോ കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയിലാണ് പോലീസുകാരന്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കാര്യം പ്രതി വെളിപ്പെടുത്തിയത്. ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതി അയിരൂര്‍ സ്റ്റേഷനിലെത്തി പരാതിയും നല്‍കി. ഇതേതുടര്‍ന്നാണ് സ്റ്റേഷനിലെ തന്നെ മുന്‍ എസ്.എച്ച്.ഒ ജയസനിലിനെതിരേ അയിരൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ മാസം 18ന് രാത്രി എട്ടരമുതല്‍ 19ന് രാവിലെ ഏഴരവരെയുള്ള സമയത്തിനിടയില്‍ വീട്ടില്‍വെച്ച് സിഐ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചുവെന്നാണ് യുവാവിന്റെ പരാതിയില്‍ പറയുന്നത്. പോക്‌സോ കേസില്‍ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്യാനാണ് ജയസനില്‍ അയാളുടെ വീട്ടിലെത്തിയത്. പീഡിപ്പിച്ച ശേഷം പോക്‌സോ കേസ് ഒത്തുതീര്‍പ്പാക്കാന്‍ 50,000 രൂപ കൈക്കൂലി വാങ്ങിയതായും യുവാവിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading