Connect with us

KERALA

കേരളത്തിൽ ഒരു കിലോമീറ്റർ ഹൈവേ നിർമാണത്തിന് ചെലവ് നൂറ് കോടി . പിണറായിയെ കുറ്റപ്പെടുത്തി നിതിൻ ഗഡ്‌കരി.

Published

on

ന്യൂഡൽഹി: കേരളത്തിൽ ഒരു കിലോമീറ്റർ ഹൈവേ നിർമാണത്തിന് ചെലവ് നൂറ് കോടി രൂപയെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി. പാർലമെന്റിൽ രാജ്യത്തെ റോഡ് നിർമാണത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം.
ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കലിന് ചെലവാകുന്ന തുകയുടെ 25 ശതമാനം വഹിക്കാമെന്ന് കേരളത്തിലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം അതിൽ നിന്ന് പിന്മാറി. നിർമാണ സാമഗ്രികളുടെ റോയൽറ്റി ഒഴിവാക്കിയും സർക്കാരിന്റെ ഭൂമി സൗജന്യമായി തന്നും റോഡ് നിർമാണത്തിൽ സഹകരിക്കാൻ സംസ്ഥാനത്തോട് കേന്ദ്രം ആവശ്യപ്പെട്ടെന്നും നിതിൻ ഗഡ്‌കരി പറഞ്ഞു.

അതിനിടെ പെട്രോൾ വിലവർദ്ധനയിൽ കേരളം ഉൾപ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങൾ വാറ്റ് നികുതി ഒഴിവാക്കിയിട്ടില്ലെന്ന് കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിംഗ് പുരി കുറ്റപ്പെടുത്തി. പ്രതിപക്ഷ എം പിമാർ വിഷയം പാർലമെന്റിൽ ഉയർത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം

Continue Reading