Connect with us

KERALA

ക്രിസ്മസ് വിരുന്നിൽ ക്ഷണിക്കാത്തതിൽ പരിഭവമില്ലെന്ന് ഗവര്‍ണര്‍ .ക്ഷണം ലഭിച്ചവർ പോവട്ടേ

Published

on

കോഴിക്കോട്: മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിൽ ക്ഷണിക്കാത്തതിൽ പരിഭവമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ക്ഷണം ലഭിച്ചവർ പോവട്ടേ വിരുന്ന് ആസ്വദിക്കട്ടെ എന്നും അദേഹം പ്രതികരിച്ചു. ലോകമെങ്ങും മാറ്റം സംഭവിക്കുകയാണ്.മാറ്റത്തെ ഉള്‍ക്കൊള്ളാനാകണം. മാറ്റത്തെ എതിര്‍ക്കുന്നതാണ് വേദനാജനകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവർണർ-സർക്കാർ പോരിനിടെയാണ്  ഉച്ചക്ക് മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന വിരുന്നിലേക്കാണ് ഗവ‍ര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിക്കാതിരുന്നത്. ഡിസംബർ 14 ന് രാജ്ഭവനിൽ ഒരുക്കിയ ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിരുന്നെങ്കിലും എല്ലാവരും ക്ഷണം നിരസിക്കുകയായിരുന്നു. 

ചാൻസ്‌ലർ സ്ഥാനത്തു നിന്നും മാറ്റിയ ബിൽ തന്‍റെ  മുന്നിൽ വന്നിട്ടില്ല.വിദ്യാഭ്യാസം കൺകറന്‍റ്  ലിസ്റ്റിൽ പെട്ടതിനാൽ സർക്കാരിന് ഏകപക്ഷീയമായി നിയമം നിർമിക്കാൻ ആവില്ല.നിയമനുസൃതമായ ഏതു ബിൽ ആണെങ്കിലും ഒപ്പിടും.അല്ലെങ്കിൽ ഒപ്പിടാനാകില്ല എന്നും പറഞ്ഞ അദേഹം ബഫർ സോൺ പരാതി ലഭിച്ചിട്ടില്ലെന്നും കർഷകർ പരാതി നൽകിയാൽ ബന്ധപ്പെട്ടവർക്കു കൈമാറുമെന്നും വ്യക്തമാക്കി.

Continue Reading