Connect with us

Crime

ഇതര സമുദായത്തില്‍പെട്ടവരുടെ ഹിറ്റ് ലിസ്റ്റ് ഒരുക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് രഹസ്യ വിഭാഗം ഉണ്ടായിരുന്നെന്ന് എന്‍ഐഎ.

Published

on

കൊച്ചി: ഇതര സമുദായത്തില്‍പെട്ടവരുടെ ഹിറ്റ് ലിസ്റ്റ് ഒരുക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രഹസ്യ വിഭാഗം ഉണ്ടായിരുന്നെന്ന് എന്‍ഐഎ. സംസ്ഥാന വ്യാപകമായി റിപ്പോര്‍ട്ടര്‍മാരുടെ ഒരു സംഘം പ്രവര്‍ത്തിച്ചിരുന്നുവെന്നും വിവരശേഖരണം നടത്തുന്നതും പട്ടിക തയ്യാറാക്കിയതും ഈ സീക്രട്ട് വിംഗാണെന്നും എന്‍ഐഎ കോടതിയില്‍ അന്വേഷണ സംഘം വ്യക്തമാക്കി.
പിഎഫ്‌ഐ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റന്‍ രേഖകളുടെ പരിശോധനയില്‍ പിഎഫ്‌ഐ നേതാക്കളുടെ ഐ.എസ് ബന്ധത്തിന് തെളിവുകളുണ്ടെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഫണ്ട് നല്‍കിയതിലും അന്വേഷണം തുടരുകയാണ്. പ്രതികളുടെ റിമാന്‍ഡ് 180 ദിവസമായി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.14 പ്രതികളുടെ റിമാന്‍ഡ് ആണ് കൊച്ചി എന്‍ഐഎ കോടതി നീട്ടിയത്.

Continue Reading