Crime
തിരുവല്ലയിൽ വീണ്ടും നരബലി യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച ഇലന്തൂർ നരബലിക്ക് ശേഷം തിരുവല്ലയിൽ വീണ്ടും നരബലി. തലനാരിഴയ്ക്കാണ് യുവതി ബലിയിൽ നിന്നും രക്ഷപ്പെടുന്നത്.
ഈ മാസം 8-ാം തിയതി അർദ്ധരാത്രിയായിരുന്നു സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് യുവതി ഇതിനെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തുന്നത്. തിരുവല്ല കുറ്റിപ്പുഴയിലെ ഒരു വാടക വീട്ടിലാണ് സംഭവം. കൊച്ചിയിൽ താമസിക്കിന്ന കുടുക് സ്വദേശിയാണ് നരബലിക്ക് ഇരയാക്കാന്‍ ശ്രമിച്ചത്. അമ്പിളി എന്ന ഇടനിലക്കാരിയാണ് യുവതിയെ കുറ്റിപ്പുഴയിലെ വീട്ടിൽ എത്തിച്ചത്.
ഭർത്താവുമായിട്ടുള്ള പ്രശ്നം പരിഹരിക്കാന്‍ പൂജ നടത്താം എന്നു പറഞ്ഞാണ് യുവതിടെ വിളിച്ചു വരുത്തുകയായിരുന്നു. കളം വരച്ച് ശരീരത്തിൽ പൂമാല ചാർത്തിയ ശേഷം മന്ത്രവാദി വലിയ വാളെടുത്ത് യുവതിടെ ബലികൊടുക്കാന്‍ പോകുന്നു എന്നു പറഞ്ഞു.
എന്നാൽ ഇതേസമയത്ത് അമ്പിളിയുടെ പരിചയക്കാരന്‍ വീട്ടിലെത്തി ബെല്ലടിച്ചു. ഇതോടെ പദ്ധതി പൊളിഞ്ഞു. യുവതി ഉടന്‍ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയോടിയ ശേഷം വന്നയാളോട് രക്ഷപെടുത്താൻ അഭ്യർത്ഥിച്ചു. പുറത്ത് നിന്ന് വന്നയാൾ നേരം പുലരും വരെ തന്റെ ഒപ്പം ഇരുന്നുവെന്നും യുവതി മൊഴി നൽകി.