Crime
ധോണിയുടെ മകള്‍ക്ക് ഭീഷണി സന്ദേശം പതിനഞ്ചുകാരന്‍ പിടിയില്‍

അഹമ്മദാബാദ്: ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിയുടെ മകള്‍ക്ക് ഇന്‍സ്റ്റഗ്രാമിലൂടെ ഭീഷണി സന്ദേശമയച്ച പതിനഞ്ചുകാരന്‍ കസ്റ്റഡിയില്‍. കച്ച് ജില്ലയിലെ മുന്ത്രയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയെയാണ് കച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്.
റാഞ്ചി പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തപ്പോള്‍ താനാണ് സന്ദേശം പോസ്റ്റ് ചെയ്തതെന്ന് സമ്മതിക്കുകയായിരുന്നു. ധോണിയുടെ ഭാര്യ സാക്ഷിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സും ധോണിയുടെ ചെന്നൈ സൂപ്പര്‍കിംഗ്‌സും തമ്മിലുള്ള മല്‍സരത്തിന് ശേഷം പോസ്റ്റിട്ടത്. ഇത് ക്രിക്കറ്റ് ലോകത്തും പുറത്തും വന്‍ ചര്‍ച്ചയായിരുന്നു. പലരും നടപടി ആവശ്യപ്പെട്ട് രംഗത്തുവരികയും ചെയ്തു. പിടിയിലായ കൗമാരക്കാരനെ റാഞ്ചിപോലീസിന് കൈമാറും.