Connect with us

HEALTH

ജപ്പാനില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ക്ക്പുതുതായി കോവിഡ് രോഗബാധ

Published

on

ടോക്കിയോ.കോവിഡ് എട്ടാം തരംഗത്തിനിടയില്‍, ജപ്പാനില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ക്ക്പുതുതായി രോഗബാധ കണ്ടെത്തി. ഓഗസ്റ്റ് 25ന് ശേഷം രാജ്യത്ത് ഒരുദിവസം രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്ഇതാദ്യമാണെന്ന് ജപ്പാന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകകള്‍ പ്രകാരം ഒരാഴ്ച മുമ്പ് പതിനാറായിരത്തിലധികം കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തതായി സിന്‍ഹുവാ വാര്‍ത്താ ഏജന്‍സി പറയുന്നു.

ടോക്കിയോ നഗരത്തില്‍ മാത്രം 21,186 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞയാഴ്ച വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് നഗരത്തില്‍ രോഗികളുടെ എണ്ണം ഇരുപതിനായിരം കടക്കുന്നത്. 20 പേര്‍ മരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

തീവ്രപരിചരണ വിഭാഗത്തിലോ, മെഡിക്കല്‍ കെയര്‍ സെന്ററുകളിലോ തുടരേണ്ടുന്ന രോഗികളുടെ എണ്ണം ഏഴില്‍ നിന്നും 44 ആയി. ജപ്പാനിലെ മറ്റ് മേഖലകളിലും കോവിഡ് വ്യാപനം രൂക്ഷമാണ്. 530 പേര്‍ ഗുരുതരാവസ്ഥിയലാണെന്നും ആരോഗ്യമന്ത്രാലയം പറയുന്നു.

Continue Reading