Connect with us

KERALA

ക്രിസ്മസ് ദിനത്തില്‍ ബെവ്‌ക്കോ ഔട്ട്‌ലെറ്റ് വഴി വിറ്റത് 89.52 കോടിയുടെ മദ്യം

Published

on

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലെ മദ്യവില്‍പ്പനയില്‍ ഈ വര്‍ഷം നേരിയ കുറവ്. 89.52 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തില്‍ ബെവ്‌ക്കോ ഔട്ട്‌ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 90.03 കോടിയുടെ മദ്യമായിരുന്നു വിറ്റത്. അതേസമയം, 22, 23, 24 എന്നീ ദിവസങ്ങളിലെ മദ്യവില്‍പ്പന ഈ വര്‍ഷം കൂടി. 229.80 കോടി രൂപയുടെ മദ്യമാണ് ഈ ദിവസങ്ങളില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങളില്‍ 215 .49 കോടിയുടെ മദ്യമാണ് വിറ്റത്.
മദ്യത്തിന് 2 ശതമാനം വില കൂടിയ ശേഷമുള്ള ആദ്യ ഉത്സവ സീസനായിരുന്നു ഇത്. റം മാണ് ഏറ്റവും കൂടുതല്‍ വിറ്റത്. കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. 68.48 ലക്ഷം രൂപയുടെ വില്‍പ്പനയാണ് ഇവിടെ നടന്നത്. തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്ട്‌ലെറ്റില്‍ 65.07 ലക്ഷം രൂപയുടെ വില്‍പ്പനയും ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റില്‍ 61.41 ലക്ഷം ക്ഷം രൂപയുടെ വില്‍പ്പനയും നടന്നു.

Continue Reading