KERALA
തൃശൂരിൽ ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ 4 പേർ മരിച്ചു .

തൃശൂർ: തൃശൂർ എറവിന് സമീപം ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ 4 പേർ മരിച്ചു . എൽതുരുത്ത് സവദേശികളാണ് മരണപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.
ഇവരിൽ രണ്ട് ആളുകളുടെ മൃതദേഹം തൃശൂർ അശ്വനി ആശുപത്രിയിലും മറ്റ് 2 പേരുടെ മൃതദേഹം ജനറൽ ഹോസ്‌പിറ്റലിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. മരിച്ച 4 പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. വിൻസെന്‍റ്, ഭാര്യ മേരി, ജോർജ്, തോമസ് എന്നിവരാണ് മരിച്ചത്. കാർ അമിത വേഗത്തിലായിരുന്നു, ഇതാണ് അപകട കാരണം എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.