Crime
റംസിയുടെ ആത്മഹത്യ നടി ലക്ഷ്മി പ്രമോദിന് ജാമ്യം

കൊല്ലം: റംസിയുടെ ആത്മഹത്യയില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനും, ഭര്‍ത്താവ് അസറുദീനും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയതില്‍ മനംനൊന്ത് സെപ്തംബര്‍ മൂന്നിനാണ് റംസി ആത്മഹത്യ ചെയ്തത്. മൃതദേഹം വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പ്രതിശ്രുത വരന്‍ ഹാരിസ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി പ്രമോദ്. ലക്ഷ്മിയ്ക്കും ഭര്‍ത്താവിനും ഹാരിഷിന്റെ മാതാപിതാക്കള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് മരിച്ച യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. വിവാഹ നിശ്ചയത്തിന് ശേഷം യുവതിയുടെ പക്കല്‍ നിന്നും ഹാരിഷ് സ്വര്‍ണവും പണവും കൈക്കലാക്കിയിരുന്നു.