Connect with us

KERALA

ഗവർണർ – സർക്കാർ പോരിന് മഞ്ഞുരുകുന്നു

Published

on

തിരുവനന്തപുരം: ഗവർണർ – സർക്കാർ പോരിൽ മഞ്ഞുരുകുന്നതായി സൂചന. നിയമസഭാ സമ്മേളനം പിരിയുന്ന വിവരം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിക്കാനാണ് സർക്കാരിന്റെ തീരുമാനം. ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറെ ക്ഷണിക്കുകയും ചെയ്യും

സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ഗവർണർ കഴിഞ്ഞദിവസം അനുമതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിന് ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാൻ സർക്കാർ തീരുമാനമെടുത്തത്. ഇതിനുമുന്നോടിയായി നിയമസഭാ സമ്മേളനം പിരിയുന്ന വിവരം ഗവർണറെ അറിയിക്കുകയും ചെയ്യും.
കഴിഞ്ഞമാസം പതിമൂന്നിനാണ് നിയമസഭാ സമ്മേളനം അവസാനിച്ചത്. എന്നാൽ ഈ വിവരം സർക്കാർ ഇതുവരെ ഔദ്യോഗികമായി രാജ്ഭവനെ അറിയിച്ചിരുന്നില്ല. ഗവർണറും സർക്കാരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിട്ട് മാസങ്ങളായി.

Continue Reading