Crime
മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

കാസർകോഡ്: മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. കാസർകോട് ജില്ലാ കോടതിയിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം. കെ സുരേന്ദ്രനടക്കം ആറുപേരാണ് പ്രതികൾ.
മഞ്ചേശ്വരത്ത് ബിഎസ്‌പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനായി രണ്ടരലക്ഷം രൂപയും സ്മാർട്ട്‌ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സുരേന്ദ്രന്റെ പേരിനോട് സാമ്യമുള്ള താൻ മത്സരിച്ചാൽ വോട്ട് കുറയുമെന്ന് ബിജെപി ആശങ്കപ്പെട്ടിരുന്നുവെന്നും നാമനിർദേശപത്രിക പിൻവലിക്കുന്നതിനായി കോഴ നൽകിയെന്നും 2021 ജൂൺ 5ന് ആണ് സുന്ദര വെളിപ്പെടുത്തിയത്. ഇടതുമുന്നണി സ്ഥാനാർത്ഥിയായിരുന്ന വി. വി രമേശൻ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.കെ സുരേന്ദ്രനാണ് മുഖ്യപ്രതി.