Connect with us

KERALA

കാര്യവട്ടം ഏകദിനത്തിന് കാഴ്ച്ചക്കാരുടെ എണ്ണം കുറഞ്ഞത് കായികമന്ത്രിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടി

Published

on

കോഴിക്കോട്: കാര്യവട്ടം ഏകദിനത്തിന് കാഴ്ച്ചക്കാരുടെ എണ്ണം കുറഞ്ഞത് കായികമന്ത്രിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. പട്ടിണി പാവങ്ങളെ അപമാനിച്ച ഒരാൾക്ക് മന്ത്രി സ്ഥാനത്ത് ഇരിക്കാൻ അവകാശമില്ലെന്നും അദേഹം കുറ്റപ്പെടുത്തി. മന്ത്രി ഈ പ്രസ്താവനയിൽ മാപ്പു പറയണം. മന്ത്രിയുടെ ഈ പരാമർശം മലയാളികളെ വിഷമിക്കുന്നതാണെന്നും പറഞ്ഞ അദേഹം  അഹങ്കാരത്തിന്‍റേയും ധീക്കാരത്തിന്‍റേയും സ്വരമാണ് മന്ത്രിയുടേത്, മലയാളികളെ അപമാനിച്ചതിന്‍റെ സ്വാഭാവിക പ്രതികരണമാണ് കാര്യവട്ടത് കണ്ടതെന്നും കൂട്ടിച്ചേർത്തു. 

കേരളത്തിലൊരു അന്താരാഷ്ട്ര മത്സരം നടക്കുമ്പോൾ അതിനെ വൻ വിജയത്തിലെത്തിക്കേണ്ടത് കേരളത്തിന്‍റെ ഉത്തരവാദിത്വമാണ്. അതിനായി മുൻ‌ കൈയെടുക്കേണ്ടത് സർക്കാരാണ്. ഒരഹുപ അന്താരാഷ്ട്ര മത്സരം കേരളത്തിൽ വിജ‍്യകരമായി നടന്നാൽ അതിന്‍റെ ഗുണം കായിക രംഗത്തിനു മാത്രമല്ല, സാമ്പത്തിക രംഗത്തിനും കൂടിയാണെന്നും സതീശൻ വ്യക്തമാക്കി. എന്നാൽ കായിക മന്ത്രി വളരെ മോശമായ പരാമർശമാണ് നടത്തിയത്. അദേഹം മാപ്പു പറയേണ്ടത് അനുവാര്യമായ ഒന്നാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Continue Reading