HEALTH
ഇന്ന് കോവി ഡ് സ്ഥിരീകരിച്ചത് 8764 പേർക്ക്. 21 പേർ മരണമടഞ്ഞു

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് 48,253 സാമ്പിളുകൾ പരിശോധിച്ചു. രോഗമുക്തി നിരക്ക് 7723 ആണ്. 21 പേർ മരണമടഞ്ഞതായും മുഖ്യമന്ത്രി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 1046 ആയി. സംസ്ഥാനത്ത് ആകെ 95,407 പേർ ചികിത്സയിലുണ്ട്.
ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. സംസ്ഥാനത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് വർദ്ധിച്ച് 18.16% ആയി. തിരുവനന്തപുരം ജില്ലയിൽ രോഗവ്യാപനം കുറഞ്ഞിട്ടുണ്ട്. എങ്കിലും സംസ്ഥാനത്ത് വ്യാപാരകേന്ദ്രങ്ങളിൽ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല. കുട്ടികളിൽ രോഗവ്യാപനം കൂടുകയാണ് അതിനാൽ നേരിട്ടുളള ട്യൂഷനിൽ രക്ഷകർത്താക്കൾ ശ്രദ്ധിക്കണം. വയനാട്ടിൽ 155 ആദിവാസികളിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.