KERALA
ഓപ്പറേഷൻ പിടി 7 ന് ഇന്ന് തുടക്കം. മൂന്നാമത്തെ കുങ്കിയാനയും ധോണിയിൽ എത്തി

പാലക്കാട് : ജനവായ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനയായ പിടി സെവനെ പിടിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി വെറ്ററിനറി വിദഗ്ധൻ ഡോ.അരുൺ സക്കറിയ വ്യക്തമാക്കി. 5 ടീമുകളായി വിഭജിച്ചാണ് ദൗത്യം.
വെടിമരുന്ന് നാളെ വെയ്ക്കാനാവുമെന്ന ശുഭ പ്രതീക്ഷയിലാണ് അധികൃതർ. ദൗത്യത്തിന്‍റെ ഭാഗമായി മൂന്നാമത്തെ കുങ്കിയാനയും ധോണിയിൽ എത്തി ചേർന്നിട്ടുണ്ട്. ഇതിനായി കൂടുതൽ വനം വകുപ്പ് ജീവനക്കാരെയും നിയോഗിച്ചേക്കും.