Connect with us

Crime

മദ്യപിച്ച് ബഹളം വെച്ച  ഡിവൈഎഫ്‌ഐ നേതാവിനെ   സംസ്‌പെന്റ് ചെയ്തു

Published

on

കോട്ടയം: എടത്വയില്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഡിവൈഎഫ്‌ഐ നേതാവിനെതിരെ സംഘടനാ നടപടി. ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം ശരത് ശശിധരനെ സംഘടനയില്‍ നിന്ന് സംസ്‌പെന്റ് ചെയ്തു. അന്വേഷണ വിധേയമയാണ് സസ്‌പെന്‍ഷന്‍. എസ്എഫ്‌ഐയുടെ മുന്‍ ജില്ലാ സെക്രട്ടറി കൂടിയാണ് ശരത്.
കഴിഞ്ഞ ദിവസം രാത്രിയാണ് പൊതുവഴിയില്‍ മദ്യപിച്ച് കലഹമുണ്ടാക്കിയ സിപിഎം പത്തനംതിട്ട കൗണ്‍സലിറനിയേും ഡിവൈഎഫ്‌ഐ നേതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കൗണ്‍സിലര്‍ വി ആര്‍ ജോണ്‍സനാണ് അറസ്റ്റിലയത്. എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി ശരത് ശശിധരന്‍ ഉള്‍പ്പെടെ കൂടെ ഉണ്ടായിരുന്ന ആറ് പേരെയും ആലപ്പുഴഎടത്വ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബുധനാഴ്ച വൈകിട്ട് ആറരയ്ക്ക്എടത്വ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയിലായിരുന്നു സംഭവം. വഴിയില്‍ കാര്‍ നിര്‍ത്തിയിട്ട് മദ്യപിച്ച സംഘത്തെ നാട്ടുകാര്‍ ചോദ്യം ചെയ്തു. ഇതോടെ നാട്ടുകാരും സംഘവും തമ്മില്‍ വാക്കേറ്റമായി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസുകാരേയും മദ്യപസംഘം വിരട്ടി. ഇതോടെ പൊലീസ് ഇവരെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പൊതുസ്ഥലത്ത് മദ്യപിച്ച് ശല്യമുണ്ടാക്കിയതിന് ഇവര്‍ക്കെതിരെ പിന്നീട് കേസും രജിസ്റ്റര്‍ ചെയ്തു.

Continue Reading