Connect with us

Crime

ഗുണ്ട ബന്ധം തെളിഞ്ഞതിനെത്തുടർന്ന്  മംഗലപുരം പൊലീസ് സ്‌റ്റേഷനിലെ  ഒന്നടങ്കം ഉദ്യോഗസ്ഥർക്കെതിരെ  നടപടി

Published

on

തിരുവനന്തപുരം: മണ്ണ് മാഫിയ, ഗുണ്ട ബന്ധം തെളിഞ്ഞതിനെത്തുടർന്ന് തലസ്ഥാന ജില്ലയിൽ മംഗലപുരം പൊലീസ് സ്‌റ്റേഷനിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി. 32ൽ 31 ഉദ്യോഗസ്ഥർക്കെതിരെയും അച്ചടക്ക നടപടിയെടുത്തു. എസ്.ഐയടക്കം 25 പേ‌ർക്ക് സ്ഥലംമാറ്റമുണ്ട്. ഇതോടെ സ്വീപ്പർ തസ്‌തികയിലുളളവർ മാത്രമാണ് നിലവിൽ സ്‌റ്റേഷനിൽ അവശേഷിക്കുന്നത്.അച്ചടക്ക നടപടിയിൽ ആറ് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷനാണ്. റൂറൽ പൊലീസ് സൂപ്രണ്ട് ഡി.ശിൽപയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. എസ്.എച്ച്.ഒ സജേഷിന് ഗുണ്ടാബന്ധത്തിനെ തുടർന്ന് സസ്‌പെൻഷൻ ലഭിച്ചത് കഴിഞ്ഞദിവസമാണ്. ഇതിനുപുറമേ അനൂപ് കുമാർ. സുധി കുമാർ, ജയൻ, ഗോപകുമാർ, കുമാർ എന്നീ ഉദ്യോഗസ്ഥർക്കാണ് സസ്‌പെൻഷൻ. മാറിയ 25 ഉദ്യോഗസ്ഥർക്ക് പകരം ഉദ്യോഗസ്ഥരെ നിയമിച്ചു.

Continue Reading