Connect with us

Crime

മംഗലപുരം പൊലീസിലെ ആരോപണം ഉയര്‍ന്ന  കേസുകളുടെ ഫയലുകള്‍ റൂറല്‍ എസ്.പി വിളിച്ചുവരുത്തി പരിശോധന തുടങ്ങി

Published

on

തിരുവനന്തപുരം: ഗുണ്ടാ മാഫിയ ബന്ധത്തെത്തുടര്‍ന്ന് കൂട്ടത്തോടെ പൊലീസുകാരെ സ്ഥലംമാറ്റിയ തിരുവനന്തപുരം മംഗലപുരം പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത ആരോപണം ഉയര്‍ന്ന പ്രധാനപ്പെട്ട കേസുകളുടെ ഫയലുകള്‍ റൂറല്‍ എസ്.പി. ഡി.ശില്‍പ്പ വിളിച്ചുവരുത്തി പരിശോധന തുടങ്ങി. ഹൈവേയിലുണ്ടായ പിടിച്ചുപറി കേസുകളും സാമ്പത്തിക, തൊഴില്‍ തട്ടിപ്പ് തര്‍ക്ക കേസുകളാണ് വീണ്ടും പരിശോധിക്കുന്നത്. സാമ്പപത്തിക തട്ടിപ്പു കേസുകളും തൊഴില്‍ തട്ടിപ്പുകേസുകളും സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന സജീഷും മറ്റ് ചില പൊലീസുകാരും ഇടനിലക്കാരായി കേസെടുക്കാതെ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് ആരോപണം.
പരിശോധനയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ വകുപ്പുതല നടപടി ഉണ്ടായേക്കും. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലും വരും ദിവസങ്ങളിലും ആരോപണം ഉയരുന്ന പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും. ഇതിനുള്ള പരിശോധന ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം പരിശോധിക്കും. വിജിലന്‍സും പരാതികള്‍ പരിശോധിക്കുന്നുണ്ട്. എന്നാല്‍ തിരുവനന്തപുരത്ത് ഗുണ്ടകളുടെ മദ്യപാന സദസിലുണ്ടായിരുന്ന രണ്ട് ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടില്ല. ഇവര്‍ക്കുള്ള രാഷ്ട്രീയ സ്വാധീനമാണ് ഇതിന് പിന്നിലെന്നാണ് വിവരം.

Continue Reading