KERALA
വിഴിഞ്ഞത്ത് സെപ്റ്റംബറിലോ ഒക്‌ടോബറിലോ ആദ്യകപ്പൽ എത്തിക്കാനാവുമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് സെപ്റ്റംബറിലോ ഒക്‌ടോബറിലോ ആദ്യകപ്പൽ എത്തിക്കാനാവുമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യ കപ്പൽ എത്തുക. തുറമുഖം പൂർണ സജ്ജമാവാൻ ഇനിയും ഒരു വർഷത്തിലേറെ സമയമെടുത്തുമെന്നും ഇതുവരെ 60 ശതമാത്തോളം പദ്ധതി പൂർത്തിയായതായും മന്ത്രി കൂട്ടിച്ചേർത്തു.
നിലവിലെ സാഹചര്യത്തിൽ കല്ലിന് ക്ഷാമമില്ല. 7 ക്വാറികൾ പുതുതായി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.വിഴിഞ്ഞം പദ്ധതി മൂലം തീരശോഷണം ഉണ്ടായിട്ടില്ലെന്ന് ചെന്നൈ എൻഐഒടിയുടെ പുതിയ പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. വലിയ തോതിൽ തീരശോഷണം നേരിടുന്ന വലിയതുറ, ശംഖുമുഖം സ്ട്രെച്ചിൽ അടുത്ത വർഷങ്ങളിൽ സ്ഥിതി മെച്ചപ്പെട്ട് തീരം സ്ഥിരപ്പെടുമെന്നും എൻഐഒടിയുടെ പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.