KERALA
റോഡിലിറങ്ങിയ ആനയെ ശകാരിച്ച് വിരട്ടിയോടിച്ച് വൈറലായ ശക്തിവേൽ കാട്ടാന ആകമത്തി ൽ കൊല്ലപ്പെട്ടു

ഇടുക്കി: കാട്ടാന ആക്രമണത്തിൽ ദേവികുളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെ വാച്ചർ കൊല്ലപ്പെട്ടു. ഇടുക്കി ശാന്തൻപാറയിൽ ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വദേശി ശക്തിവേലാണ് കൊല്ലപ്പെട്ടത്. പന്നിയാർ എസ്റ്റേറ്റിൽ എത്തിയ കാട്ടാന കൂട്ടത്തെ ഓടിക്കാൻ എത്തിയതായിരുന്നു ശക്തിവേൽ.രണ്ട് മാസം മുമ്പ് റോഡിലിറങ്ങിയ ആനയെ ശകാരിച്ച് വിരട്ടിയോടിച്ച് വൈറലായ വ്യക്തിയാണ്ശക്തിവേൽ. കാട്ടനായോട് ഡാ കേറി പോടാ എന്ന് സ്‌കൂട്ടറിലെത്തിയ ശക്തിവേല്‍ പറയുമ്പോള്‍, കാട്ടാന കൊച്ചുകുട്ടിയെപ്പോലെ പരുങ്ങുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് ശേഷം രണ്ട് ബൈക്ക് യാത്രികര്‍ക്ക് നേരെ തിരിഞ്ഞ കാട്ടാനയെ ശക്തിവേല്‍ പിന്തിരിപ്പിക്കുന്നതിന്റെ വീഡിയോയും വൈറലായിരുന്നു.