HEALTH
നേത്രചികിത്സയിലെ ദേശീയ ഐക്കണ്‍ പുരസ്‌ക്കാരം ഡോ.ശ്രീനി എടക്ലോണിന്

കണ്ണൂർ- നേത്രചികിത്സയിലെ ദേശീയ ഐക്കണ്‍ പ്രമുഖ നേത്രചികിത്സാ വിദഗ്ധനും കണ്ണൂര്‍ സ്വദേശിയുമായ് ഡോ. ശ്രീനി എടക്ലോണിന് .ഹരിയാനയിലെ ഹിസാറില്‍ നടന്ന ഹരിയാന ഒഫ്താല്‍മോളജിക്കല്‍ സൊസൈറ്റിയുടെ വാര്‍ഷിക സംസ്ഥാന സമ്മേളനത്തില്‍ വെച്ച് പുരസ്‌ക്കാരം ഏറ്റുവാങ്ങി. നേത്രചികിത്സാരംഗത്ത് ഡോ.ശ്രീനി എടക്ലോണ്‍ നല്‍കിയ സംഭാവനകള്‍ക്കും സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ളും പരിഗണിച്ചാണ് അദ്ദേഹത്തെ അദ്ദേഹത്തെ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്ത.് ഹിസാറില്‍ നടന്ന ചടങ്ങില്‍ ഓള്‍ ഇന്ത്യ ഒഫ്താല്‍മോളജിക്കല്‍ സൊസൈറ്റി ദേശീയ പ്രസിഡന്റ് ഡോ . ലളിത് വര്‍മയില്‍ നിന്ന് ഡോ.ശ്രീനി എടക്ലോണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
ഒരു ലക്ഷത്തിലധികം തിമിര ശസ്ത്രക്രിയകള്‍ ഇതുവരെ ചെയ്ത ഡോ.ശ്രീനി എടക്ലോണ്‍ നിലവില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന തിമിര ശസ്ത്രക്രിയ ചെയ്ത വിദഗ്ധരില്‍ ഒരാളാണ് . കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി നിരവധി സൗജന്യ നേത്രചികിത്സ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും പാവപ്പെട്ടരോഗികള്‍ക്ക് തികച്ചും സൗജന്യമായി ശസ്ത്രക്രിയ ചെയ്തു കൊടുക്കുകയും ചെയ്ത ഇദ്ദേഹം നേത്രരോഗ വിദഗ്ധരുടെ സംഘടനയുടെ സംസ്ഥാന ഭാരവാഹിത്വം ഉള്‍പ്പെടെ വഹിച്ചിരുന്നു.
കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സിന്റെ സയന്റിഫിക് കമ്മിറ്റി ചെയര്‍മാനായും ജനറല്‍ സെക്രട്ടറിയായും ഡോ.ശ്രീനി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഘടനയുടെ നേതൃസ്ഥാനം വഹിക്കുന്നതിനിടെ കാഴ്ചശക്തി കുറവുള്ളവരെ സേവിക്കുന്നതിനായി കേരളത്തിലെ മൂന്ന് സോണുകളിലായി മൂന്ന് വിഷന്‍ എന്‍ഹാന്‍സ്മെന്റ് സെന്ററുകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഏതെങ്കിലും തരത്തിലുള്ള വൈദ്യചികിത്സയിലൂടെയോ ശസ്ത്രക്രിയയിലൂടെയോ കാഴ്ച തിരികെ നല്‍കാന്‍ കഴിയാത്ത രോഗികളെയായിരുന്നു ഈ കേന്ദ്രങ്ങളിലെത്തിച്ചിരുന്നത.് കേരളത്തെ തകര്‍ത്ത മഹാപ്രളയത്തില്‍ അദ്ദേഹം ഇന്ത്യയിലുടനീളമുള്ള നേത്രരോഗ വിദഗ്ധരില്‍ നിന്ന് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷത്തിലധികം രൂപ സമാഹരിക്കുകയും കേരളത്തിലെ എല്ലാ ജില്ലകളിലും പ്രളയബാധിതര്‍ക്കായി സൗജന്യ നേത്ര ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. 150 ഓളം കണ്ണാശുപത്രികളെ അണിനിരത്തി കേരളത്തിലെ എല്ലാ ജില്ലകളിലും ഒരേ ദിവസം തന്നെ സൗജന്യ ഗ്ലോക്കോമ പരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിച്ച് പ്രസിദ്ധനായ വ്യക്തിത്വം കൂടിയാണ് ഡോ.ശ്രീനി എടക്ലോണ്‍. ഒഫ്താല്‍മിക് സര്‍ജന്‍മാരുടെ രണ്ട് വാര്‍ഷിക സംസ്ഥാന സമ്മേളനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഇദ്ദേഹം ഈ വര്‍ഷം മെയ് മാസത്തില്‍ കൊച്ചിയില്‍ നടക്കുന്ന ഓള്‍ ഇന്ത്യ ഒഫ്താല്‍മോളജിക്കല്‍ സൊസൈറ്റിയുടെ ദേശീയ സമ്മേളനത്തിനും നേതൃത്വ പദവി വഹിക്കും. സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ നിരവധി ശാസ്ത്ര പ്രബന്ധങ്ങള്‍ അവതരണങ്ങള്‍ നടത്തിയിട്ടുള്ള ഡോ.ശ്രീനി എടക്ലോണെ തേടി നിരവധി പുരസ്‌ക്കാരങ്ങളുമെത്തിയിരുന്നു.