Connect with us

Crime

മസാലദോശയില്‍ ദോശയില്‍  തേരട്ട. പറവൂരിലെ വെജിറ്റേറിയന്‍ ഹോട്ടൽ പൂട്ടിച്ചു

Published

on

മസാലദോശയില്‍ ദോശയില്‍  തേരട്ട. പറവൂരിലെ വെജിറ്റേറിയന്‍ ഹോട്ടൽ പൂട്ടിച്ചു

കൊച്ചി: കൊച്ചി പറവൂരിലെ വെജിറ്റേറിയന്‍ ഹോട്ടലിലെ മസാലദോശയില്‍ ദോശയില്‍ നിന്നും തേരട്ടയെ കണ്ടെത്തിയതായി പരാതി. വസന്തവിഹാര്‍ എന്ന വെജിറ്റേറിയന്‍ ഹോട്ടലിലാണ് സംഭവം.ഭക്ഷണം കഴിക്കുന്നതിനിടെയാണ് അട്ടയെ കണ്ടെത്തിയത്. തുടര്‍ന്ന് നഗരസഭാ അധികൃതര്‍ ഹോട്ടല്‍ പൂട്ടിച്ചു. 

ഇന്ന് രാവിലെ മാഞ്ഞാലി സ്വദേശികളായ കുടുംബമാണ് മസാല ദോശ ഓര്‍ഡര്‍ ചെയ്തത്. ദോശയിലെ മസാലയിലാണ്  തേരട്ടയെ കണ്ടെത്തിയത്. ഇവര്‍ ആരോഗ്യവകുപ്പിന് പരാതി നല്‍കിയതിനെ
തുടര്‍ന്ന് പറവൂര്‍ നഗരസഭാ വിഭാഗം പരിശോധന നടത്തി. 

അടുക്കള വൃത്തിഹീനമായ നിലയിലാണെന്നും ദോശമാവ്  ഉള്‍പ്പടെ  സൂക്ഷിച്ചത് അഴുകിയ പാത്രങ്ങളിലാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് നഗരസഭാ ആരോഗ്യവിഭാഗം ഹോട്ടല്‍ പൂട്ടിക്കുകയായിരുന്നു.

Continue Reading