Connect with us

Crime

ചോദ്യം ചൈയ്യലിന് ഹാജരാകാന്‍ എം ശിവശങ്കറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്

Published

on

കൊച്ചി: ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ ചോദ്യം ചൈയ്യലിന് ഹാജരാകാന്‍ കായിക-യുവജന ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. ചൊവ്വാഴ്ച കൊച്ചി ഓഫീസില്‍ എത്താനാണ് നിര്‍ദേശം. ചൊവ്വാഴ്ച താന്‍ സര്‍വീസില്‍ നിന്ന് വിരമിക്കുകയാണെന്നും തീയതി മാറ്റി നല്‍കണമെന്നും ശിവശങ്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് ആറുകോടിയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡി കേസ്. യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനാണ് ഈ പണം നല്‍കിയത് എന്നായിരുന്നു സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവര്‍ ഇഡിക്ക് നല്‍കിയ മൊഴി. തന്റെ ലോക്കറില്‍ നിന്ന് കണ്ടെത്തിയ പണം ശിവശങ്കറിന്റേതാണ് എന്നും സ്വപ്‌നയുടെ മൊഴിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിന് ഇഡി
 

Continue Reading