Connect with us

KERALA

പിണറായി സർക്കാരിന്റെ രണ്ടാം പൂർണ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു. കുറവുണ്ടാകും.ക്ഷേമ വികസന പദ്ധതികൾക്കായി 100 കോടി .റബ്ബർ സബ്‌സിഡിയായി 600 കോടി. കെഎസ്‌ആർടിസിയ്‌ക്ക് 3400 കോടി

Published

on

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം പൂർണ ബഡ്‌ജറ്റ് അവതരണം നിയമസഭയിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ ആരംഭിച്ചു. രാവിലെ ഒൻപത് മണിയോടെ ആരംഭിച്ച ബഡ്‌ജറ്റ് അവതരണത്തിൽ സംസ്ഥാനത്തെ വിലക്കയറ്റം തടയാൻ വിപണിയിൽ സജീവ ഇടപെടൽ നടത്തുമെന്നും ഇതിനായി 2000 കോടി നീക്കിവയ്‌ക്കുന്നതായി ധനമന്ത്രി അറിയിച്ചു. കേന്ദ്ര പദ്ധതികളിൽ കേരളത്തെ നിരന്തരം തളളുന്നതായി സൂചിപ്പിച്ച ധനമന്ത്രി സംസ്ഥാനത്തെ കടമെടുപ്പ് പരിധി കേന്ദ്രം കുറച്ചതായി വിമർശിച്ചു. ഇതുമൂലം 4000 കോടിയുടെ കുറവുണ്ടാകും.ക്ഷേമ വികസന പദ്ധതികൾക്കായി 100 കോടി അനുവദിച്ചു. റബ്ബർ സബ്‌സിഡിയായി 600 കോടിയും കെഎസ്‌ആർടിസിയ്‌ക്ക് 3400 കോടി അനുവദിച്ചു.സംസ്ഥാനത്തിന്റെ നികുതി നികുതിയേതര വരുമാനങ്ങൾ കൂട്ടുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനും ശമ്പളവും പരിഷ്‌കരിച്ചിട്ടുണ്ട്. 2020 ല്‍ ശമ്പളും പെന്‍ഷനും നല്‍കാനായി വേണ്ടി വന്നത് 46,750 കോടി രൂപയായിരുന്നെങ്കില്‍ 2021-22 ല്‍ എത്തിയപ്പോള്‍ അത് 71,391 കോടിരൂപയായി ഉയര്‍ന്നു. ഇതിലൂടെ മാത്രം 24,000 കോടി രൂപയുടെ അധിക ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുത്തു.

ഇതിന് പുറമെ കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍ അടക്കമുള്ള ചിലവുകള്‍ക്കായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 3376.88 കോടി രൂപ അനുവദിച്ച് നല്‍കിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം 1325.77 കോടി രൂപയാണ് ഇതിന് അനുവദിച്ചത്.

Continue Reading