Connect with us

Crime

അൻവറിന്റെ തടയണകൾ പൊളിച്ചേ തീരു ..ഒരു മാസത്തിനകം നാല് തടയണ കളും പൊളിക്കണമെന്നു ഹൈ കോടതി

Published

on

കൊച്ചി: പി.വി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലെ നാല് തടയണകള്‍ പൊളിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. പൊളിക്കാന്‍ വേണ്ടിവരുന്ന ചെലവ് ഉടമകള്‍ വഹിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.ഒരു മാസത്തിനകം ഇവ പൊളിക്കണമെന്നും കോടതി ഉത്തരവിട്ടു. പൊളിച്ചുമാറ്റുന്നില്ലെങ്കില്‍ കൂടരഞ്ഞി പഞ്ചായത്തിന് തടയണകള്‍ പൊളിക്കാം. ചെലവാകുന്ന തുക റിസോര്‍ട്ട് ഉടമകളില്‍നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തടയണകള്‍ പൊളിക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെയാണ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. റിസോര്‍ട്ടിലുള്ള നാല് തടയണകള്‍ നീരൊഴുക്ക് തടസപ്പെടുത്തുവെന്നാണ് പരാതി. തടയണകള്‍ പൊളിച്ചുനീക്കാത്തതിന്റെ പേരില്‍ ജില്ലാ കളക്ടര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതോടെയാണ് തടയണകള്‍ പൊളിച്ചുനീക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചത്. ഇതിനെതിരെയാണ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. തടയണ പൊളിക്കാനുള്ള ഉത്തരവ് മറികടക്കാന്‍ സ്ഥലം വില്‍പ്പന നടത്തി പി.വി അന്‍വര്‍ മന്ത്രം മെനയുകയാണെന്ന് നേരത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

Continue Reading