KERALA
സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കൂട്ടിയില്ല.പെട്രോള്‍ ഡീസല്‍ വില കൂടും

തിരുവനന്തപുരം .സംസ്ഥാന ബജറ്റില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കൂട്ടിയില്ല. അതേസമയം, സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ അനര്‍ഹരെ ഒഴിവാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. 62 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പെട്രോള്‍ ഡീസല്‍ എന്നിവക്ക് 2 രൂപ സെസ് ഏര്‍പ്പെടുത്തി.
സംസ്ഥാനത്തെ ഭൂമിയുടെ ന്യായ വില കൂട്ടി. 20 ശതമാനമാണ് ഭൂമിയുടെ ന്യായ വില വര്‍ധിപ്പിച്ചത്. ഫ്‌ലാറ്റുകളുടെ മുദ്ര വില കൂട്ടി. മദ്യത്തിന് അധിക സെസ്. 20 രൂപ മുതല്‍ 40 വരെ വില കൂടിയേക്കും.
ഫഌറ്റുകളുടെ മുദ്രവില കൂട്ടി.
കാര്‍ നികുതി കൂട്ടി. 5 ലക്ഷം വരെ 1% നികുതി. 5മുതല്‍ 15 ലക്ഷം വരെ 2% നികുതി. 15 ലക്ഷത്തിനു മേല്‍ 1%,
കോര്‍ട്ട് ഫീ സ്റ്റാംപ് നിരക്ക് കൂട്ടി