NATIONAL
എസ്എസ്എൽവി ഡി 2 വിക്ഷേപിച്ചു.ദൗത്യം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ഏർഒ

ശ്രിഹരിക്കോട്ട: ഐഎസ്ആർഒയുടെ പുതിയ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റായ എസ്എസ്എൽവി ഡി 2 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്നും രാവിലെ 9.18 ഓടെയാണ് എസ്എസ്എൽവി ഡി 2 റോക്കറ്റ് 3 ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്നത്. ദൗത്യം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ഏർഒ അറിയിച്ചു.
ഭൗമ നിരീക്ഷണ ഉപഗ്രഹം-02 (ഇ.ഒ.എസ് -07), അമേരിക്കൻ ഉപഗ്രഹം ജാനസ് 1, ‘സ്പേസ് കിഡ്സ് ഇന്ത്യ’ വിദ്യാർഥി സംഘം നിർമിച്ച ഉപഗ്രഹം ‘ആസാദിസാറ്റ്2’ എന്നീ മൂന്ന് ഉപഗ്രഹങ്ങളെയാണ് എസ്എസ്എല്‍വി ലക്ഷ്യസ്ഥാനത്തെത്തിച്ചു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന ആദ്യ വിക്ഷേപണം സെർവർ തകരാറുമൂലം പരാജയപ്പെട്ടിരുന്നു. ആദ്യ മൂന്നു ഘട്ടങ്ങൾ വിജിയച്ചെങ്കിലും പിന്നീട് സിഗ്‌നല്‍ നഷ്ടപ്പെട്ടതോടെ ദൃത്യം പരാജയപ്പെടുകയായിരുന്നു. ഇത്തവണ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു കൊണ്ടാണ് വിക്ഷേപണം എന്നാണ് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കുന്നത്.