Connect with us

KERALA

കണ്ണൂർ ജില്ല കനത്ത ചൂടിൽ വെന്ത് ഉരുകുന്നു. താപനില ഇനിയും വർധിക്കും

Published

on

കണ്ണൂർ: കണ്ണൂർ  ജില്ല പകൽച്ചൂടിൽ വെന്ത് ഉരുകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ രേഖപ്പെടുത്തിയ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു. കാലാവസ്ഥ വ്യതിയാനമാണ് അത്യുഷ്ണണവും അതിശൈത്യവും അനുഭവപ്പെടാൻ കാരണമെന്ന് വിദഗ്ദ്ധർ പറഞ്ഞു.ശൈത്യകാലം ഫെബ്രുവരി ആദ്യവാരം വരെ മാത്രമാണ് നീണ്ടുനിന്നത്. തുടർന്നിങ്ങോട്ട് ഉഷ്ണകാലം പോലെ താപനില ദിനംപ്രതി കൂടുകയാണ്.
മലയോര മേഖലകളിലൊഴികെ പകൽച്ചൂട് 32-34 ഡിഗ്രി സെൽഷ്യസും രാത്രി ചൂട് 23-25 ഡിഗ്രി സെൽഷ്യസുമാണ് ഈ മാസം ആദ്യവാരത്തിൽ അനുഭവപ്പെട്ടത്. ഇന്നലെ 31ഡിഗ്രി സെൽഷ്യസ് മാത്രമാണ് കൂടുതൽ രേഖപ്പെടുത്തിയതെങ്കിലും കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇത് 36.0, 40.3, 40 ഡിഗ്രി സെൽഷ്യസിലേക്ക് താപ നില ഉയർന്നിരുന്നു. ഇത് കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ആറ് ഡിഗ്രിയോളം കൂടുതലാണ്. കഴിഞ്ഞദിവസം കണ്ണൂ‌ർ വിമാനത്താവളത്തിൽ ഏറ്റവും കൂടിയ പകൽ താപനിലയായ 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരുന്നു.മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ അനുഭപ്പെടാറുള്ള ചൂടാണ് ജില്ല ഫെബ്രുവരി മാസത്തിന്റെ തുടക്കത്തിൽ തന്നെ നേരിടുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ ജില്ലകളിൽ കണ്ണൂരുമുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ താപനില ഉയരാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ക്രമാതീതമായി ഉയരുന്ന ചൂട് ഏ​റ്റവും കൂടുതൽ ബാധിക്കുന്നത് തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെയാണ്. ഇവർ സൂര്യാഘാതം, നിർജലീകരണം, സൂര്യാതാപം തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള മുൻകരുതലുകളെടുക്കേണ്ടത് അത്യാവശ്യമാണ്.

Continue Reading