Crime
രാജ്യത്തെ ബിബിസി ഓഫീസുകളിൽ ഇൻകംടാക്‌സ് റെയ‌്ഡ്.മോദിക്കെതിരെ ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി പ്രദർശനത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് റെയ‌്ഡ്.

ന്യൂഡൽഹി: ഇന്ത്യയിലെ ബിബിസി ഓഫീസുകളിൽ ഇൻകംടാക്‌സ് റെയ‌്ഡ്. ഡൽഹി . മുംബയ് എന്നിവിടങ്ങളിലെ ബിബിസിയുടെ ഓഫീസുകളിലാണ് ഐടി ഉദ്യോഗസ്ഥർ റെയ‌്ഡ് നടത്തുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി പ്രദർശനത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് റെയ‌്ഡ്. അന്താരാഷ്ട്ര നികുതിയടക്കമുള്ള ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളിൽ ‘സർവേ’ നടത്തിയെന്നാണ് ആദായ നികുതി വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം. ബിബിസി ഓഫീസിലുണ്ടായിരുന്ന ചില മാദ്ധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തതായാണ് സൂചന.
എന്നാൽ നടക്കുന്നത് സർവേയാണെന്നും റെയ‌്ഡല്ലെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. അക്കൗണ്ട് ബുക്കുകൾ പരിശോധിക്കുകയാണ് ചെയ‌്തതെന്നും ഇവർ പറഞ്ഞു.ബിബിസി പരിശോധനയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. വിനാശ കാലേ വിപരീത ബുദ്ധിയെന്നാണ് ജയറാം രമേശിന്റെ പരിഹാസം.