Connect with us

Crime

പിണറായിക്കെതിരെ ഇന്നും കണ്ണൂരിൽ കരിങ്കൊടി

Published

on


കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധം. കണ്ണൂർ അഞ്ചരക്കണ്ടിയിൽ വെച്ചാണ് കെഎസ്‌യൂ, യൂത്ത് കേൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കെ എസ് യു കണ്ണൂർ ജില്ലാ സെക്രട്ടറി ഫർഹാൻ മുണ്ടേരി, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഹരിക്ഷ്ണൻ പാലാട്, റിജിൻരാജ്, അക്ഷിൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.  മുഖ്യമന്ത്രി വസതിയിൽ നിന്നും വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്. ഇന്നലെയും കണ്ണൂരും കാസർകോടിലും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. 

Continue Reading