Connect with us

Crime

പോക്സോ കേസിൽ പ്രതിയായ റിട്ട. എസ്.ഐ ഇരയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

Published

on

കോഴിക്കോട്: പോക്സോ കേസിലെ പ്രതി ഇരയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. അയൽവാസിയായ ഇരയുടെ വീടിന്റെ കാ‌ർ പോർച്ചിൽ ഇന്ന് പുലർച്ചെയാണ് വിരമിച്ച എസ് ഐയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
2021ലാണ് പോക്സോ കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. കേസ് കെട്ടിച്ചമച്ചതാണെന്ന് ഇയാൾ നേരത്തേ ആരോപിച്ചിരുന്നു. ജാമ്യത്തിൽ കഴിയവെയാണ് പ്രതി ജീവനൊടുക്കിയത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Continue Reading