Connect with us

KERALA

മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്കായ്  പോലീസില്‍ പുതിയ തസ്തിക .കമ്മീഷണര്‍ ഓഫ് പൊലീസ് വിഐപി സെക്യൂരിറ്റി എന്ന പേരിലാണ് പുതിയ തസ്തിക

Published

on

തിരുവനന്തപുരം: സംസ്ഥാനത്തു ആദ്യമായി വിഐപി സുരക്ഷയ്ക്ക് പ്രത്യേക തസ്തിക. നിലവിലെ പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്കായാണ് പൊടുന്നനെ പോലീസില്‍ പുതിയ തസ്തിക സൃഷ്ടിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് കേന്ദ്രീകൃത സംവിധാനം മുന്നില്‍ കണ്ടാണ്  പുതിയ തസ്തിക. ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് വിഐപി സെക്യൂരിറ്റി എന്ന തസ്തികയാണ് പുതിയതായി സൃഷ്ടിച്ചത്. മറ്റു ജില്ലകളില്‍ മുഖ്യമന്ത്രിയെത്തുമ്പോള്‍ പല വിധത്തിലുള്ള സുരക്ഷ എന്നത് ഒഴിവാക്കുകയാണ് പുതിയ തീരുമാനം കൊണ്ട് ലക്ഷ്യമിടുന്നത്.  

നിലവില്‍ ഇന്റലിജന്‍സിന്റെ കീഴിലാണ് വിഐപി സെക്യുരിറ്റി. ഇന്റലിജന്‍സ് എഡിഡിപിയും സെക്യൂരിറ്റി എസ്.പിയുമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഇതിനെ ഒന്നിച്ചാക്കാനാണ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് വിഐപി സെക്യൂരിറ്റി എന്ന പേരിലാണ് പുതിയ തസ്തിക സൃഷ്ടിച്ചത്.

ആംഡ് പൊലീസ് ബറ്റാലിയന്‍ കമാന്റന്റ് ജി.ജയദേവിന് പുതിയ തസ്തികയുടെ ചുമതല നല്‍കി ഉത്തരവിറക്കുകയും ചെയ്തു. ഒരേ പദവിയിലെ രണ്ടു തസ്തികകളില്‍ ആരെന്തൊക്കെ ചെയ്യണം എന്നുള്ള കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.

Continue Reading