KERALA
രുഗ്മിണി ദേവിഅരുണ്ടേൽപുരസ്‌കാരം സമർപ്പിച്ചു
തിരുവനന്തപുരം:നാട്യേതിഹാസം രുഗ്മിണി ദേവി അരുണ്ടേലിന്റെ സ്മരണാർത്ഥം ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ നാട്യ മിത്ര പുരസ്‌കാരം പ്രൊഫ:എൻ കൃഷ്ണപിള്ള ഹാളിൽ സംഘടിപ്പിച്ച പ്രൗഡ ഗംഭീര സദസ്സിനെ സാക്ഷിയാക്കി ഡോ. ആർ എൽ വി രാമകൃഷ്ണൻ കലാ വിസ്മയം ഡോ:സ്വര്യ കൃഷ്ണ മൂർത്തിയിൽ നിന്നും ഏറ്റുവാങ്ങി.
മേൽജാതി മേൽകോയ്മയുടെ അനുഷ്ടാനങ്ങൾ മാത്രമായിരുന്ന നാട്യ കലകളെ ജനകീയമാക്കിയ രുഗ്മിണീ ദേവിയെ പോലുള്ളവരുടെ ഓർമ്മകൾ പുതു തലമുറക്ക് കൈമാറാൻ സംഘാടകർ കാണിച്ച ധൈര്യം ശ്ലാഖനീയമാണെന്ന് സൂര്യ കൃഷ്ണ മൂർത്തി അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരേതിഹാസങ്ങളെ പോലും തമസ്കരിക്കാനുള്ള ബോധപൂർവ ശ്രമങ്ങൾക്കതിരെയുള്ള മുന്നറിയിപ്പാണ് ഇത്തരം പരിപാടികൾ.
നമുക്ക് വഴിവിളക്കായ മഹത്തുക്കളെ വിസ്മരിക്കുന്ന കൊടും പാപികകളായി നാം മാറി.
സാമ്പ്രതായിക തിന്മകൾ ഏറ്റെടുക്കുന്നതിനു പകരം ഇത്തരം വീരേതിഹാസങ്ങളുടെ സമർപ്പിത സേവന സ്മരണകൾ പുതു തലമുറയ്ക്ക് കൈമാറണം. പൂർവികരോടുള്ള അരുതായ്മകൾക്ക് അങ്ങെനെ നാം പ്രായശ്ചിത്തം ചെയ്യണം അദ്ദേഹം പറഞ്ഞു.
കലാകാരന്മാർക്കിടയിൽ വർധിച്ചു വരുന്ന ആസൂത്രിത ജാതി വിവേചനങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന് ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ നൽകിയ പിന്തുണ കൂടുതൽ കരുത്ത് പകർന്നതായി പുരസ്‌കാരം ഏറ്റുവാങ്ങിയ ആർ എൽ വി രാമ കൃഷ്ണൻ പറഞ്ഞു.
ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ അദ്ധ്യക്ഷം വഹിച്ചു .
പി.രാമഭദ്രൻ ,പുഷ്പവതി പൊയ്പാടത്ത്,ഡോ:കായംകുളം യൂനുസ് എന്നിവർ സംസാരിച്ചു. .മല്ലിക വേണുകുമാർ,രാജാസൂയം വിശ്വഭരൻ നായർ, ഡോ:ഷൈനി മീര, അഡ്വ:അജയൻ വടക്കയിൽ, റെനി അഖിലേഷ്, എം ശാന്ത കുമാരി, ഡോ:എസ് ഡി അനിൽ കുമാർ, എന്നിവരെ വ്യത്യസ്ത സാമൂഹ്യ സാംസ്‌കാരിക സേവന മികവുകൾ പരിഗണിച്ച് ചടങ്ങിൽ ആദരിച്ചു.
ഫൗണ്ടേഷൻ സിക്രട്ടറി സുലൈമാൻ പഴയങ്ങാടി സ്വാഗതവും നുസൈഫ മജിദ് നന്ദിയും പറഞ്ഞു.
അനുബന്ധമായി നടന്ന കാവ്യ സദസ്സ് ഇരുപതോളം കവികളുടെ തലമുറ വൈവിദ്യങ്ങൾ കൊണ്ട് സദസ്യർക്കു നവ്യനുഭവമായി.കുമാരി ശ്രേയ മഹേഷ്, കുമാരി പാർവതി എന്നിവർ നൃത്ത വിരുന്നൊരുക്കി.
കുമാരി എം എസ് സ്വാഗത പ്രാർത്ഥന ഗാനം ആലപിച്ചു.
