KERALA
മാര്‍ച്ച് 18 വരെ സമയമുണ്ട്. അതിനുള്ളില്‍ ഇ.പി. ജാഥയില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് എം.വി. ഗോവിന്ദന്‍

കോഴിക്കോട്: സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പങ്കെടുക്കുമെന്ന് ആ വർത്തിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മാര്‍ച്ച് 18 വരെ സമയമുണ്ട്. അതിനുള്ളില്‍ ഇ.പി. ജാഥയില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് എം.വി. ഗോവിന്ദന്‍ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.റാലിയില്‍ ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍
പങ്കെടുത്തു കൊണ്ടിരിക്കുന്നു. മാര്‍ച്ച് 18 വരെ സമയമുണ്ട്. ഇ.പി. ജയരാജന്‍ ജാഥാ അംഗമല്ല. അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും ജാഥയില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ഇ.പി. ജയരാജന്റെ അസാന്നിധ്യത്തെ കുറിച്ചുള്ളചോദ്യങ്ങള്‍ക്ക് ‘കാത്തിരിക്കൂ’ എന്ന് പറഞ്ഞ് ചിരിച്ചു തള്ളുകയും ചെയ്തു. ഇ.പി. ജയരാജനെതിരെ മാധ്യമങ്ങളാണ് ഗൂഢാലോചന നടത്തുന്നതെന്നും ഗോവിന്ദൻ പ്രതികരിച്ചു.