Connect with us

KERALA

ക്ഷേമപെന്‍ഷനുകള്‍ക്കുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട സമയപരിധി ഇന്ന്

Published

on

തിരുവനന്തപുരം: ക്ഷേമപെന്‍ഷനുകള്‍ക്കുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട സമയപരിധി ഇന്ന് അവസാനിക്കും. സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ പത്തുലക്ഷം പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ മുടങ്ങും. പിന്നീട് രേഖകള്‍ ഹാജരാക്കിയാലും ഇവർക്ക്  കുടിശ്ശിക നല്‍കില്ല.

കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വാര്‍ധക്യ പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിങ്ങനെ അഞ്ചുതരത്തിലുള്ള ക്ഷേമപെന്‍ഷനുകളാണ് സര്‍ക്കാര്‍ നല്‍കുന്നത്. 1,600 രൂപയാണ് പ്രതിമാസം ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്.

അടുത്തമാസം മുതല്‍ ക്ഷേമപെന്‍ഷന്‍ തുടര്‍ച്ചയായി ലഭിക്കുന്നതിന് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന നിര്‍ദേശം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു. ഫെബ്രുവരി 28 ആണ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള അവസാന തീയതി.ഒരുലക്ഷം രൂപയില്‍ താഴെയായിരിക്കണം ഗുണഭോക്താക്കളുടെ വാര്‍ഷിക വരുമാനം.

Continue Reading