Connect with us

KERALA

മന്ത്രി കെ.ടി ജലീലിന്റെ ഗൺമാന്റെ മൊബൈൽ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു

Published

on

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ ഗൺമാന്റെ മൊബൈൽ ഫോൺ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഗൺമാൻ പ്രജീഷിന്റെ മലപ്പുറം എടപ്പാളിലെ വീട്ടിലെത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഫോൺ പിടിച്ചെടുത്തത്.

വിദേശത്ത് നിന്നെത്തിയ റംസാൻ കിറ്റുകൾ സംബന്ധിച്ച് സ്വർണക്കടത്ത് കേസ് പ്രതി സരിത്ത് പ്രജീഷുമായി നടത്തിയ ടെലിഫോൺ സംഭാഷണങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ പരിശോധനകൾക്കാണ് മൊബൈൽ കസ്റ്റഡിയിലെടുത്തത്.

പ്രജീഷിന്റെ രണ്ട് സുഹൃത്തുക്കളെയും കസ്റ്റംസ് ഉദ്യോഗസ്ഥർ നേരത്തെ ചോദ്യം ചെയ്തിരുന്നു. . കെടി ജലീലിനെയും വിളിച്ച് വരുത്തി കസ്റ്റംസ് വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗൺമാന്റെ ഫോൺ പിടിച്ചെടുത്തത്. ഫോണിലെ വിവരങ്ങൾ ലഭിക്കാൻ കസ്റ്റംസ് കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തിവരുകയാണ്.

Continue Reading