KERALA
ശിവ ശങ്കറിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച എം ശിവശങ്കറിനെ പിആർഎസ് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പി.ആർ. എസ് ആശുപത്രിയിൽ നിന്ന് മാധ്യമ പ്രവർത്തകരുടെ കണ്ണ് വെട്ടിച്ചാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇവിടെയുള്ള സുരക്ഷാ ജീവനക്കാർ ദൃശ്യം പകർത്താനെത്തിയ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്യുകയുമുണ്ടായി.
കസ്റ്റംസ് കൂട്ടിക്കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എം ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആൻജിയോഗ്രാം പരിശോധനയിൽ കാര്യമായ പ്രശ്നങ്ങളൊന്നുമില്ല. രക്ത സമ്മർദ്ദം നിയന്ത്രണ വിധേയമാണ് എന്നാണ് ആശുപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞത്. എന്നാൽ കടുത്ത നടുവേദനയുണ്ടെന്ന് എം ശിവശങ്കർ അറിയിച്ചതിനാലാണ മെഡിക്കൽ കോളേജിൽ പരിശോധനയ്ക്ക് കൊണ്ടു പോകാൻ തീരുമാനിച്ചിരുന്നത്. .
നടു വേദനയ്ക്ക് വിശദമായ പരിശോധന വേണമെന്നാണ് മെഡിക്കൽ ബോർഡിന്റെ ശുപാർശ. ഇതിനാലാണ് പിആർഎസ് ആശുപത്രിയിൽ നിന്ന് മാറ്റാൻ തീരുമാനിച്ചത്