HEALTH
ആരോഗ്യ വകുപ്പിൽ കൂട്ട പിരിച്ചുവിടൽ 385 ഡോക്ടർമാരെയും 47 ജീവനക്കാരെയും ഒഴിവാക്കി

തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍. 385 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. 47 ജീവനക്കാരെയും ഒഴിവാക്കും. അനധികൃതമായി ജോലിയില്‍ നിന്നും വിട്ടുനിന്നവരെയാണ് സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇവരില്‍ പലരും ദീര്‍ഘകാലമായി അവധിയെടുത്ത് വിദേശത്ത് അടക്കം ജോലി ചെയ്തു വരികയാണെന്ന് കണ്ടെത്തി. കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍, പലര്‍ക്കും ജോലിയില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കി.
എന്നാല്‍ ഇതിനും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് അനധികൃതമായി ജോലിയില്‍ നിന്നും വിട്ടുനിന്ന 432 പേരെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. നേരത്തെ സമാന രീതിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മെഡിക്കല്‍ കോളജുകളിലെ 36 ഡോക്ടര്‍മാരെ പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിട്ടവരുടെ ഒഴിവില്‍ ഉടന്‍ നിയമനം നടത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.